ഇനി ഇൻസ്റ്റഗ്രാം റീൽസും പോസ്റ്റും എത്രപേർ കാണണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം

ഇനി ഇൻസ്റ്റഗ്രാം റീൽസും പോസ്റ്റും എത്രപേർ കാണണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം
Apr 12, 2024 12:33 PM | By Editor

ഇനി ഇൻസ്റ്റഗ്രാം റീൽസും പോസ്റ്റും എത്രപേർ കാണണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം

ഹൈലൈറ്റ്:

ഇൻസ്റ്റഗ്രാം ക്ലോസ് ഫ്രണ്ട്സ് ഫീച്ചറാണ് റീൽസിലേക്കും പോസ്റ്റിലേക്കും വന്നിരിക്കുന്നത്.

തിരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമായി റീൽസും പോസ്റ്റും ഷെയർ ചെയ്യാം.

സ്റ്റോറികൾക്കായി തിരഞ്ഞെടുക്കുന്ന ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റാണ് ഇതിനും ഉപയോഗിക്കുന്നത്.ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം (Instagram) പ്രൈവസിക്ക് പ്രാധാന്യം നൽകി നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരമൊന്നാണ് ക്ലോസ് ഫ്രണ്ട് ഓപ്ഷൻ. സ്റ്റോറികളും നോട്ടുകളും ഷെയർ ചെയ്യാനായി ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് തിരഞ്ഞെടുക്കുന്ന ഓപ്ഷനാണ് ഇത്. നമ്മൾ തിരഞ്ഞെടുത്ത് ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിൽ ചേർത്ത ആളുകൾക്ക് മാത്രം കാണുന്ന രീതിയിലാണ് ഇത്തരം സ്റ്റോറികൾ ഷെയർ ചെയ്യുന്നത്. ഇപ്പോൾ ഈ ക്ലോസ് ഫ്രണ്ട്സ് ഷെയറിങ് ഓപ്ഷൻ റീൽസിലും പോസ്റ്റിലും കൊണ്ടുവന്നിരിക്കുകയാണ്.ഇൻസ്റ്റഗ്രാം ഇപ്പോൾ തങ്ങളുടെ ക്ലോസ് ഫ്രണ്ട്സ് ഫീച്ചർ ഫീഡിലേക്ക് കൂടി വിപുലീകരിക്കുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിലും പ്ലാറ്റ്‌ഫോമിൽ ഷെയർ ചെയ്യുന്ന കണ്ടന്റിലും കൂടുതൽ നിയന്ത്രണം ലഭിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് മാർക്ക് സക്കർബർഗ് ബുധനാഴ്ച പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അപ്ഡേറ്റ് വൈകാതെ എല്ലാവർക്കും ലഭ്യമാകും. ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാം നേരത്തെ തന്നെ നൽകുന്നുണ്ട്. ഇതിൽ നിങ്ങൾക്ക് താല്പര്യമുള്ളവരെ മാത്രം ആഡ് ചെയ്യാം.ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്ക് കാണാനായി മാത്രം ഷെയർ ചെയ്യുന്ന റീലുകളിലെയും പോസ്റ്റുകളിലെയും സ്റ്റോറികൾ, ലൈക്കുകൾ, കമന്റുകൾ എന്നിവയും ഈ ലിസ്റ്റിലുള്ള ആളുകൾക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളു. ക്രിയേറ്റർമാരെ സംബന്ധിച്ച് ഈ ഫീച്ചർ സെറ്റ് വരുമാനം ഉണ്ടാക്കാൻ സാധ്യതയുള്ള ഓപ്ഷനുകൾ കൂടിയാണ്. കാരണം പണമടയ്‌ക്കാൻ തയ്യാറുള്ളവരുമായി മാത്രം എക്‌സ്‌ക്ലൂസീവ് കണ്ടന്റ് ഷെയർ ചെയ്യാൻ ഇതിലൂടെ സാധിക്കും. പണം നൽകുന്നവരെ ക്ലോസ്ഡ് ഫ്രണ്ട്സ് ലിസ്റ്റിൽ ആഡ് ചെയ്യുന്ന രീതി ഇതിൽ ഉപയോഗിക്കാം.

ക്ലോസ് ഫ്രണ്ട്സുമായി പോസ്റ്റുകൾ ഷെയർ ചെയ്യാം ഇൻസ്റ്റാഗ്രാം

ആപ്പ് തുറന്ന് ഫീഡിലേക്ക് പോകുക.

ഒരു പുതിയ പോസ്‌റ്റ് ക്രിയേറ്റ് ചെയ്യാൻ സ്‌ക്രീനിന്റെ ചുവടെയുള്ള "+" ഐക്കണിൽ ടാപ്പുചെയ്യുക.

നിങ്ങൾ ക്രിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റ് ടൈപ്പ് തിരഞ്ഞെടുക്കുക

(ഫോട്ടോ, വീഡിയോ അല്ലെങ്കിൽ സ്റ്റോറി). നിങ്ങളുടെ ഫോണിന്റെ ഗാലറിയിൽ നിന്ന് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രമോ വീഡിയോയോ തിരഞ്ഞെടുക്കുക.

നിങ്ങളുടെ പോസ്റ്റിലേക്ക് ഒരു അടിക്കുറിപ്പും മറ്റുള്ള വിവരങ്ങളും നൽകുക. ക്യാപ്ഷൻ ബോക്‌സിന് താഴെയുള്ള "ഓഡിയൻസ്" ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് "ക്ലോസ് ഫ്രണ്ട്സ്" തിരഞ്ഞെടുക്കുക. നിങ്ങളുടെ പോസ്റ്റ് പബ്ലിഷ് ചെയ്യാൻ മുകളിൽ വലത് കോണിലുള്ള "ഷെയർ" ബട്ടണിൽ ടാപ്പ് ചെയ്യുക.

*ക്ലോസ് ഫ്രണ്ട്സുമായി ഇൻസ്റ്റാഗ്രാം റീൽസ് ഷെയർ ചെയ്യാം*

ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് സ്ക്രീനിന്റെ താഴെയുള്ള "+" ഐക്കണിൽ ടാപ്പുചെയ്യുക.

ഓപ്ഷനുകളിൽ നിന്ന് "റീൽ" തിരഞ്ഞെടുക്കുക. ഒരു പുതിയ വീഡിയോ റെക്കോർഡുചെയ്യാൻ റെക്കോർഡ് ബട്ടൺ ടാപ്പുചെയ്‌ത് പിടിക്കുക,

അതല്ലെങ്കിൽഫോണിന്റെ ഗാലറിയിൽ നിന്ന് നിലവിലുള്ള ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാൻ ക്യാമറ റോൾ ഐക്കണിൽ ടാപ്പ് ചെയ്യുക.

നിങ്ങളുടെ റീലിലേക്ക് ഇഫക്‌റ്റുകളും മ്യൂസിക്കും ചേർക്കാൻ എഡിറ്റിംഗ് ടൂളുകൾ ഉപയോഗിക്കുക.

ക്യാപ്ഷൻ ബോക്‌സിന് താഴെയുള്ള "ഓഡിയൻസ്" ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

ഇതിൽ നിന്ന് "ക്ലോസ് ഫ്രണ്ട്സ്" തിരഞ്ഞെടുക്കുക.

ഈ ഓപ്ഷൻ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, മുകളിൽ വലത് കോണിലുള്ള "ഷെയർ" ബട്ടൺ ടാപ്പുചെയ്യുക.

നിങ്ങളുടെ ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്ക് മാത്രമായി റീൽ പബ്ലിഷ് ചെയ്യപ്പെടും.

ഇൻസ്റ്റാഗ്രാം പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് യൂസർ എക്സ്പീരിയൻസും പ്രൈവസിയും മെച്ചപ്പെടുത്തുന്നത് തുടരുകയാണ്.

സ്റ്റോറികളിൽ ലഭ്യമായ ഫീച്ചറിന് സമാനമായി,

ഇൻസ്റ്റാഗ്രാം റീലുകളിലേക്ക് പാട്ടിന്റെ വരികൾ ചേർക്കാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോം അടുത്തിടെ അവതരിപ്പിച്ചു.

ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് > നിങ്ങളുടെ റീൽ എഡിറ്റ് ചെയ്യുമ്പോൾ വരികൾ ബട്ടൺ ടാപ്പ് ചെയ്യുക> ഒരു ഗാനം തിരഞ്ഞെടുക്കുക > വരികൾ ചേർക്കാൻ ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക.

Now you can choose how many people want to see your Instagram reels and posts

Related Stories
Top Stories