ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഷാര്‍ജയിലെ പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഷാര്‍ജയിലെ പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Apr 5, 2024 12:42 PM | By Editor

സുരക്ഷാ ജീവനക്കാരനാണ് നവജാത ശിശുവിനെ പള്ളിയില്‍ കണ്ടെത്തിയത്. സ്ത്രീകളുടെ പ്രാര്‍ഥനാമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ ശ്രദ്ധയില്‍പെട്ട സുരക്ഷാ ജീവനക്കാരന്‍ വിവരം ഷാര്‍ജ പോലീസിന് കൈമാറുകയും കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഹൈലൈറ്റ്:

അല്‍ മജാസ് ഒന്നിലെ പള്ളിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്

സ്ത്രീകളുടെ പ്രാര്‍ഥനാമുറിയിലാണ് കുഞ്ഞ് ഉണ്ടായിരുന്നത്

കുഞ്ഞിനെ അല്‍ ഖാസിമി ആശുപത്രി ഐസിയുവിലേക്ക് മാറ്റി

ഷാര്‍ജ: യുഎഇയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ മജാസ് ഒന്നിലെ പള്ളിയിലാണ് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത്.

പള്ളിയിലെ സ്ത്രീകളുടെ പ്രാര്‍ഥനാമുറിയിലാണ് കുഞ്ഞ് ഉണ്ടായിരുന്നത്. നവജാത ശിശുവിനെ കണ്ടെത്തിയ പള്ളിയുടെ കാവല്‍ക്കാരന്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

പ്രാര്‍ഥനയ്ക്ക് പോകുമ്പോഴാണ് കുഞ്ഞിനെ കരയുന്ന നിലയില്‍ കണ്ടെത്തിയതെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഷാര്‍ജ പോലീസിന് വിവരം നല്‍കുകയായിരുന്നു. പോലീസ് പട്രോളിങ് സംഘവും ആംബുലന്‍സും സംഭവസ്ഥലത്തെത്തി.ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുട്ടിയുടെ മാതാവിനെ കണ്ടെത്താന്‍ ഷാര്‍ജ പോലീസ് അന്വേഷണം നടത്തിവരികയാണ്.

A one-day-old baby was found abandoned in a mosque in Sharjah

Related Stories
 കുവൈറ്റ് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക്  12.5 ലക്ഷം രൂപ നൽകുമെന്ന് കുവൈറ്റ് സർക്കാർ

Jun 19, 2024 12:06 PM

കുവൈറ്റ് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ നൽകുമെന്ന് കുവൈറ്റ് സർക്കാർ

കുവൈറ്റ് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ നൽകുമെന്ന് കുവൈറ്റ്...

Read More >>
കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.

Jun 14, 2024 11:24 AM

കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.

കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും....

Read More >>
ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസ; ഇനി ഈസിയായി പറക്കാം 6 രാജ്യങ്ങളിലേക്ക്

May 18, 2024 02:56 PM

ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസ; ഇനി ഈസിയായി പറക്കാം 6 രാജ്യങ്ങളിലേക്ക്

ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസയ്ക്ക് പേരിട്ടു; ഇനി പറക്കാം 6 രാജ്യങ്ങളിലേക്ക് ഈസിയായി ...

Read More >>
ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി അന്തരിച്ചു.

May 7, 2024 03:05 PM

ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി അന്തരിച്ചു.

ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി...

Read More >>
ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 37 ആയി

Apr 29, 2024 10:35 AM

ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 37 ആയി

ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 37...

Read More >>
യുഎസിൽ കാറപകടം: പത്തനംതിട്ട സ്വദേശികളായ മലയാളി കുടുംബത്തിലെ 4 പേര് മരിച്ചു

Apr 27, 2024 10:51 AM

യുഎസിൽ കാറപകടം: പത്തനംതിട്ട സ്വദേശികളായ മലയാളി കുടുംബത്തിലെ 4 പേര് മരിച്ചു

യുഎസിൽ കാറപകടം: പത്തനംതിട്ട സ്വദേശികളായ മലയാളി കുടുംബത്തിലെ 4 പേര് മരിച്ചു...

Read More >>
Top Stories