അഗ്നിവീര്‍വായു: മ്യുസിഷ്യന്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷ ജൂണ്‍ 5 വരെ

അഗ്നിവീര്‍വായു: മ്യുസിഷ്യന്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷ ജൂണ്‍ 5 വരെ
May 28, 2024 10:40 AM | By Editor

അഗ്നിവീര്‍വായു: മ്യുസിഷ്യന്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷ ജൂണ്‍ 5 വരെ അഗ്നിവീര്‍വായു മ്യുസിഷ്യന്‍ തസ്തികയിലേക്ക് ഇന്ത്യന്‍ വ്യോമസേന നടത്തുന്ന റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് അവിവാഹിതരായ സ്ത്രീകളില്‍നിന്നും പുരുഷന്മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈ മൂന്നു മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍,

കര്‍ണാടകയിലെ ബംഗളുരു കബണ്‍ റോഡ് എന്നിവിടങ്ങളില്‍ വച്ചാണ് റിക്രൂട്ടമെന്റ് റാലി. സംഗീത ഉപകരണങ്ങളിലെ പ്രാവീണ്യം അറിയുന്നതിനുള്ള പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നെസ് ടെസ്റ്റ് 1, 2, അഡാപ്റ്റബിലിറ്റി 2, മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ്‌സ് എന്നിവയാണ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ളത്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ, സംഗീത ഉപകരണങ്ങളിലെ മികവും പരിചയവുമാണ് യോഗ്യത.

https://agnipathvayu.cdac.in. എന്ന വൈബ്‌സൈറ്റിലൂടെ ജൂണ്‍ അഞ്ച് രാത്രി 11 വരെ രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്തശേഷം പ്രൊവിഷണല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ച ഉദ്യോഗാര്‍ഥികളെ മാത്രമേ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ. നിര്‍ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളേ പ്രൊവിഷണല്‍ കാര്‍ഡില്‍ പറയുന്ന തീയതിയിലും സമയത്തിലും വേദിയിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതുള്ളു. മുന്‍ഗണനാടിസ്ഥാനത്തില്‍ രണ്ടു റിക്രൂട്ട്‌മെന്റ് റാലി വേദികള്‍ ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയത്തു തെരഞ്ഞെടുക്കണം.

ജനനത്തീയതി: 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും(രണ്ടു തീയതികളും ഉള്‍പ്പെടെ) മധ്യേ ജനിച്ചവരാകണം ഉദ്യോഗാര്‍ഥികള്‍. അവിവാഹിതരായ ഉദ്യോഗാര്‍ഥികള്‍ (പുരുഷനും സ്ത്രീയും) മാത്രമേ റിക്രൂട്ട്‌മെന്റിന് അര്‍ഹരാകൂ. അഗ്നിവീര്‍ സേവന കാലാവധിയായ നാലുവര്‍ഷത്തിനിടയ്ക്കു വിവാഹിതരാകില്ല എന്ന സത്യവാങ്മൂലം ഇവര്‍ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: https://agnipathvayu.cdac.in/A-V/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Agnivirvayu: Recruitment Rally for Musician Post Application by June 5

Related Stories
ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി മുതൽ  ജൂലൈ 31 വരെ

Jun 7, 2024 02:37 PM

ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 വരെ

ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31...

Read More >>
തെരഞ്ഞെടുപ്പ് തോല്‍വി ; കെ മുരളീധരനെ സ്വാഗതം ചെയ്ത് ബിജെപി

Jun 7, 2024 01:03 PM

തെരഞ്ഞെടുപ്പ് തോല്‍വി ; കെ മുരളീധരനെ സ്വാഗതം ചെയ്ത് ബിജെപി

തെരഞ്ഞെടുപ്പ് തോല്‍വി ; കെ മുരളീധരനെ സ്വാഗതം ചെയ്ത്...

Read More >>
കെ.എസ്.ആർ.ടി.സി കൺസഷൻ;സ്മാർട്ട് കാർഡിലേക്ക്

Jun 7, 2024 12:48 PM

കെ.എസ്.ആർ.ടി.സി കൺസഷൻ;സ്മാർട്ട് കാർഡിലേക്ക്

കെ.എസ്.ആർ.ടി.സി കൺസഷൻ;സ്മാർട്ട്...

Read More >>
സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി.

May 30, 2024 11:02 AM

സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി.

സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി....

Read More >>
ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം – പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

May 20, 2024 04:08 PM

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം – പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം – പുതിയ ഭാരവാഹികള്‍...

Read More >>
അതിതീവ്ര മഴ; കേരളത്തിന്‍റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ

May 20, 2024 12:59 PM

അതിതീവ്ര മഴ; കേരളത്തിന്‍റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ

അതിതീവ്ര മഴ; കേരളത്തിന്‍റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങിയെന്ന് മന്ത്രി കെ...

Read More >>
Top Stories