കോന്നിയിൽ ഒരേ ദിവസം ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ദമ്പതികൾക്ക് പരിക്കേറ്റു.

കോന്നിയിൽ ഒരേ ദിവസം ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ദമ്പതികൾക്ക് പരിക്കേറ്റു.
May 21, 2024 02:00 PM | By Editor

പുലർച്ചെ ഒരുമണിയോടെ ആണ് കോന്നിയിൽ ആദ്യ അപകടം ഉണ്ടാകുന്നത്. പെരുമ്പാവൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാർ കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷന് സമീപം പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കൈവരിയിൽ ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ സ്വദേശി വർഗീസി (35)നും ഭാര്യക്കുമാണ് പരിക്കേറ്റത്. മൂന്ന് വയസുള്ള കുട്ടിയും കാറിൽ ഉണ്ടായിരുന്നു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം എന്ന് പറയുന്നു. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ കോന്നി വകയാറിൽ പച്ചക്കറി കയറ്റിവന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് സംസ്ഥാന പാതയുടെ വശത്തെ ക്രാഷ് ബാരിയറിൽ ഇടിക്കുകയും ക്രാഷ് ബാരിയർ ഇടിച്ച് ഇളക്കി നിയന്ത്രണം വിട്ട വാൻ താഴ്‌ചയിലേക്ക് മറിയുകയും ചെയ്തു. ആർക്കും പരിക്കില്ല. കോന്നി മുറിഞ്ഞകല്ലിൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു. കൂടൽ ഇഞ്ചപ്പാറയിലും കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയും തണ്ണിത്തോട് ഞള്ളൂർ ഭാഗത്ത് പിക് അപ് വാൻ ഇടിക്കുകയും ചെയ്തു. ഈ അപകടങ്ങളിൽ ആർക്കും പരിക്കില്ല. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് റോഡിൽ ടയറുകൾ ഘർഷണം കുറയുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

A couple were injured in separate road accidents on the same day in Konni.

Related Stories
കൂടൽ ഓട്ടോയും പിക്ക് അപ് വാനും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

Jun 14, 2024 03:38 PM

കൂടൽ ഓട്ടോയും പിക്ക് അപ് വാനും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

കൂടൽ ഓട്ടോയും പിക്ക് അപ് വാനും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ...

Read More >>
ഫാ.ഗീവർഗീസ്ബ്ലാഹേത്ത് ;മരണാനന്തര ശുശ്രുഷ ക്രമീകരണം

Jun 11, 2024 01:17 PM

ഫാ.ഗീവർഗീസ്ബ്ലാഹേത്ത് ;മരണാനന്തര ശുശ്രുഷ ക്രമീകരണം

ഫാ.ഗീവർഗീസ്ബ്ലാഹേത്ത് ;മരണാനന്തര ശുശ്രുഷ...

Read More >>
ജീവിതത്തിലും A+ നേടാൻ കോന്നി എം എൽ എ യുടെ ആദരം.

Jun 8, 2024 11:14 AM

ജീവിതത്തിലും A+ നേടാൻ കോന്നി എം എൽ എ യുടെ ആദരം.

ജീവിതത്തിലും A+ നേടാൻ കോന്നി എം എൽ എ യുടെ...

Read More >>
ഇന്‍സ്റ്റഗ്രാം വഴി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി  : ടാറ്റൂ ആര്‍ട്ടിസ്റ്റും മൂന്നു സുഹൃത്തുക്കളും അറസ്റ്റില്‍

Jun 7, 2024 02:23 PM

ഇന്‍സ്റ്റഗ്രാം വഴി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി : ടാറ്റൂ ആര്‍ട്ടിസ്റ്റും മൂന്നു സുഹൃത്തുക്കളും അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി : ടാറ്റൂ ആര്‍ട്ടിസ്റ്റും മൂന്നു സുഹൃത്തുക്കളും...

Read More >>
പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയില്ലെന്ന് ; രാജു എബ്രഹാം

Jun 7, 2024 12:29 PM

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയില്ലെന്ന് ; രാജു എബ്രഹാം

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയില്ലെന്ന് ; രാജു...

Read More >>
Top Stories