ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസ; ഇനി ഈസിയായി പറക്കാം 6 രാജ്യങ്ങളിലേക്ക്

ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസ; ഇനി ഈസിയായി പറക്കാം 6 രാജ്യങ്ങളിലേക്ക്
May 18, 2024 02:56 PM | By Editor

യു.എ.ഇയും സൗദി അറേബ്യയും ഖത്തറും അടക്കമുള്ള ആറ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) രാജ്യങ്ങള്‍ ചേര്‍ന്നു യൂറോപ്പിലെ 'ഷെന്‍ഗെന്‍' വീസ മാതൃകയില്‍ ആവിഷ്‌കരിച്ച ഏകീകൃത വീസ സംവിധാനത്തിന് പേര് ജി.സി.സി ഗ്രാന്‍ഡ് ടൂര്‍സ് (GCC Grand Tours). പ്രധാനമായും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഗള്‍ഫ് ഏകീകൃത വീസ. സൗദിഅറേബ്യ, യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നീ ജി.സി.സി രാജ്യങ്ങളിലേക്ക് ഒറ്റ വീസയില്‍ സന്ദര്‍ശനം നടത്താമെന്നതും 30 ദിവസത്തിലധികം തങ്ങാമെന്നതുമാണ് ഏകീകൃത വീസ സമ്മാനിക്കുന്ന മുഖ്യ നേട്ടം. സഞ്ചാരികള്‍ക്കും ടൂറിസത്തിനും നേട്ടം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാന്‍ കൊതിക്കുന്നവര്‍ക്ക് നടപടികള്‍ എളുപ്പമാക്കുന്നതാണ് ഏകീകൃത വീസ സംവിധാനം. വിനോദ സഞ്ചാരമേഖലയ്ക്ക് പുതിയ കുതിപ്പേകാന്‍ വീസ സഹായിക്കുമെന്ന് ജി.സി.സി രാഷ്ട്രങ്ങള്‍ കരുതുന്നു. ഹോട്ടല്‍ ശൃംഖല, വ്യാപാരമേഖല എന്നിവയ്ക്കും ഇത് വരുമാനനേട്ടം സമ്മാനിക്കുമെന്ന് കരുതുന്നു. നേരത്തേ ജി.സി.സി രാഷ്ട്രങ്ങളുടെ മുഖ്യവരുമാന സ്രോതസ് ക്രൂഡോയില്‍ ആയിരുന്നു. വരുംകാലങ്ങളില്‍ ലോകം പുനരുപയോഗ ഊര്‍ജത്തിന് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുമ്പോള്‍ ക്രൂഡോയില്‍ വഴിയുള്ള വരുമാനത്തില്‍ കോട്ടമുണ്ടായേക്കാം. ഇതുമൂലം ടൂറിസം അടക്കമുള്ള മറ്റ് മേഖലകളില്‍ നിന്നുള്ള വരുമാനത്തിന് ജി.സി.സി രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ആഗോള ടൂറിസത്തിന്റെ മുഖ്യകേന്ദ്രമാകാനും ലക്ഷ്യമിട്ട് ജി.സി.സി ഏകീകൃത വീസ സംവിധാനം കൊണ്ടുവന്നത്. 2030ഓടെ 13 കോടിയോളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ജി.സി.സി രാജ്യങ്ങള്‍ ഒരുങ്ങുന്നത്. ഇത് മേഖലയുടെ ജി.ഡി.പി വളര്‍ച്ചയ്ക്കും വലിയ കുതിപ്പാകുമെന്ന് ഈ ഈ രാഷ്ട്രങ്ങള്‍ കരുതുന്നു.

'Schengen' visa to Gulf named; Now you can easily fly to 6 countries

Related Stories
 കുവൈറ്റ് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക്  12.5 ലക്ഷം രൂപ നൽകുമെന്ന് കുവൈറ്റ് സർക്കാർ

Jun 19, 2024 12:06 PM

കുവൈറ്റ് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ നൽകുമെന്ന് കുവൈറ്റ് സർക്കാർ

കുവൈറ്റ് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ നൽകുമെന്ന് കുവൈറ്റ്...

Read More >>
കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.

Jun 14, 2024 11:24 AM

കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.

കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും....

Read More >>
ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി അന്തരിച്ചു.

May 7, 2024 03:05 PM

ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി അന്തരിച്ചു.

ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി...

Read More >>
ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 37 ആയി

Apr 29, 2024 10:35 AM

ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 37 ആയി

ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 37...

Read More >>
യുഎസിൽ കാറപകടം: പത്തനംതിട്ട സ്വദേശികളായ മലയാളി കുടുംബത്തിലെ 4 പേര് മരിച്ചു

Apr 27, 2024 10:51 AM

യുഎസിൽ കാറപകടം: പത്തനംതിട്ട സ്വദേശികളായ മലയാളി കുടുംബത്തിലെ 4 പേര് മരിച്ചു

യുഎസിൽ കാറപകടം: പത്തനംതിട്ട സ്വദേശികളായ മലയാളി കുടുംബത്തിലെ 4 പേര് മരിച്ചു...

Read More >>
സൗദിയിൽ  ദമാമിൽ കൊട്ടാരക്കര സദേശി  നിര്യാതനായി

Apr 16, 2024 08:32 PM

സൗദിയിൽ ദമാമിൽ കൊട്ടാരക്കര സദേശി നിര്യാതനായി

സൗദി ദമ്മാമിൽ ഈസ്റ്റേൺ പ്രൊവിൻസിലെ കലാ സാംസ്‌കാരിക രംഗത്തെ സജീവ സാനിധ്യമായിരുന്ന കൊട്ടാരക്കര സ്വദേശി ജോബി റ്റി ജോർജ് (43 വയസ്സ് ) നിര്യാതനായി...

Read More >>
Top Stories