പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം
May 15, 2024 01:19 PM | By Editor

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം

 സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. create candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം. മൊബൈല്‍ ഒടിപി വഴിയാണ് പാസ് വേര്‍ഡ് ക്രിയേറ്റ് ചെയ്യുന്നത്. ഇവ കരുതി വെക്കുക പ്ലസ് വൺ അഡ്മിഷൻ വേണ്ടി താഴെപ്പറയുന്ന രേഖകൾ തയ്യാറാക്കി വെക്കുന്നത് അഡ്മിഷൻ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് നല്ലതായിരിക്കും..

1. വരുമാന സർട്ടിഫിക്കറ്റ്

2. ജാതി സർട്ടിഫിക്കറ്റ്

3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

4. E W S സർട്ടിഫിക്കറ്റ്

കൂടാതെ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ.. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. ഭിന്നശേഷിക്കാരും പത്താംക്ലാസില്‍ other സ്‌കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്/അണ്‍ എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ താല്‍പ്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും.

സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.



Plus one application from tomorrow, only one application per district

Related Stories
ബൈക്ക് യാത്രികരുടെ  ശ്രദ്ധയ്ക്ക്: പിന്നിലിരിക്കുന്ന ആളാേട് മിണ്ടരുത്, പിഴ ഈടാക്കാൻ എംവിഡി തൊട്ടുപിന്നിലുണ്ടാവും

Jul 24, 2024 01:11 PM

ബൈക്ക് യാത്രികരുടെ ശ്രദ്ധയ്ക്ക്: പിന്നിലിരിക്കുന്ന ആളാേട് മിണ്ടരുത്, പിഴ ഈടാക്കാൻ എംവിഡി തൊട്ടുപിന്നിലുണ്ടാവും

ബൈക്ക് യാത്രികരുടെ ശ്രദ്ധയ്ക്ക്: പിന്നിലിരിക്കുന്ന ആളാേട് മിണ്ടരുത്, പിഴ ഈടാക്കാൻ എംവിഡി...

Read More >>
ആദായ നികുതിഘടന പരിഷ്‌കരിച്ചു

Jul 23, 2024 01:57 PM

ആദായ നികുതിഘടന പരിഷ്‌കരിച്ചു

ആദായ നികുതിഘടന...

Read More >>
മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്: പാക്കേജ്, എയിംസ്.. പ്രതീക്ഷയില്‍ കേരളം

Jul 23, 2024 12:59 PM

മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്: പാക്കേജ്, എയിംസ്.. പ്രതീക്ഷയില്‍ കേരളം

മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്: പാക്കേജ്, എയിംസ്.. പ്രതീക്ഷയില്‍...

Read More >>
ശക്തമായ ഇടിമിന്നലും കാറ്റും, സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

Jul 18, 2024 03:22 PM

ശക്തമായ ഇടിമിന്നലും കാറ്റും, സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

ശക്തമായ ഇടിമിന്നലും കാറ്റും, സംസ്ഥാനത്തെ 14 ജില്ലകളിലും മഴ...

Read More >>
അടുത്ത അഞ്ച് ദിവസം  തീവ്രമഴയ്ക്ക് സാധ്യത

Jun 18, 2024 03:41 PM

അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക്...

Read More >>
ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി മുതൽ  ജൂലൈ 31 വരെ

Jun 7, 2024 02:37 PM

ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 വരെ

ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31...

Read More >>
Top Stories