സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. നിരവധി വ്യാജ സർക്കുലറുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ടെന്നും അതുകൊണ്ട് വിദ്യാർത്ഥികൾ ഇവയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന അറിയിപ്പിൽ വിശ്വസിക്കണമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നൽകുന്നു.
CBSE Plus 2 Class Result Declared. The success rate is 87.98 percent.